ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ആസ്തിയുടെ പുതിയ വിവരങ്ങൾ /അപ്‌ഡേറ്റുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു
പ്രധാന സ്ഥലങ്ങള്‍

പെരുങ്കുറിശ്ശിയപ്പൻ ക്ഷേത്രം  
പൊൽപ്പുള്ളിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പെരുങ്കുറിശ്ശിയപ്പൻ ക്ഷേത്രം (ശ്രീ പരമശിവൻ). അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി ഭക്തജനങ്ങളെ ആകർഷിക്കുന്ന ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും "ദേശനിറമാല" വളരെ ഭംഗിയായി ആഘോഷിക്കപ്പെടുന്നു.                                         ക്ഷേത്ര പരിസരം നെൽപ്പാടങ്ങൾ, ക്ഷേത്രക്കുളം എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന് സമീപമായി ഒരു ചെറിയ നദിയായ "തോട്" ഒഴുകുന്നു. ഈ തോട്ടിൽ ജലസേചന ആവശ്യങ്ങൾക്കായി ഒരു ചെറിയ അണക്കെട്ട് പോലെയുള്ള നിർമ്മിതിയും സ്ഥിതിചെയ്യുന്നു. തുടർന്ന് ഈ തോട് ചിറ്റൂർ പുഴയിലും, പിന്നീട് ഭാരതപ്പുഴയിലും ചേരുന്നു.                        പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ആരാധനയ്ക്കായി മറ്റു നിരവധി പ്രധാന സ്ഥലങ്ങളും ഉണ്ട്. പ്രധാന ശിവക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്ററിനുള്ളിൽ തന്നെ ശ്രീ പൊൽപ്പുള്ളി ഭഗവതി ക്ഷേത്രം, ശ്രീ പെരുങ്കുറിശ്ശി ഭഗവതി ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നു. കൂടാതെ ശ്രീ ഇളയ ഭഗവതി ക്ഷേത്രം, തിരുനാഗപ്പിള്ളി ശിവക്ഷേത്രം, ശ്രീ ചെമ്മിട്ടിയ ഭഗവതി ക്ഷേത്രം, മദ്രസത്തുൽ ഖുറാനിയ ജുമാ മസ്ജിദ്, ശ്രീ വേണുഗോപാലസ്വാമി ക്ഷേത്രം, കൂളിമുട്ടം ഗ്രാമത്തിലെ അയ്യപ്പൻ ക്ഷേത്രം, കൂളിമുട്ടം മാരിയമ്മൻ ക്ഷേത്രം എന്നിവയും പൊൽപ്പുള്ളിയിലെ പ്രധാന ആരാധനാലയങ്ങളാണ്.