ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ആസ്തിയുടെ പുതിയ വിവരങ്ങൾ /അപ്‌ഡേറ്റുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

കെ.സ്വാമിനാഥന്‍

പ്രസിഡൻ്റ്

കെ ഉഷാകുമാരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ് കുമാര്‍ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുര്‍ജിത്ത് കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇന്ദിര എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസാദ് എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്റെ പേര്: പൊൽപ്പള്ളി ഗ്രാമപഞ്ചായത്ത്                                                                  ബ്ലോക്ക് : ചിറ്റൂര്‍ താലൂക്ക് : പാലക്കാട്       നിയമസഭാമണ്ഡലം: ചിറ്റൂർ  ലോകസഭാമണ്ഡലം: ആലത്തൂർ          ആകെ വാർഡുകൾ:14   വിസ്തീർണ്ണം:20.04 ച കീ മീ  ജനസംഖ്യ: 16500 (2011)  സ്ത്രീകൾ: 8471  പുരുഷൻമാർ:8029  പട്ടികജാതി ജനസംഖ്യ: 3548 എണ്ണം  പട്ടികവർഗ്ഗ ജനസംഖ്യ: 32 എണ്ണം                  അതിരുകൾ വടക്ക്-: എലപ്പുള്ളി, കൊടുമ്പ് ഗ്രാമപഞ്ചായത്തുകള്‍  തെക്ക്: നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്, ചിറ്റൂർ- തത്തമംഗലം നഗരസഭ  കിഴക്ക്: എലപ്പുള്ളി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തുകള്‍  പടിഞ്ഞാറ്: കൊടുമ്പ്, പെരുവെമ്പ് ഗ്രാമപഞ്ചായത്തുകള്‍  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പൊല്‍പ്പുളളി ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മുഴുവന് കുടൂംബങ്ങളേയും ദേശീയ സമ്പാദ്യപദ്ധതിയില് അംഗങ്ങളാക്കികൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും നല്ല പഞ്ചായത്ത് എന്ന ബഹുമതി പൊല്പ്പള്ളിക്ക് നേടിയെടുക്കാന് കഴിഞ്ഞിട്ടുണ്ട്. കാര്ഷികവൃത്തിയില് മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു പഞ്ചായത്താണ് പൊല്പ്പുള്ളി. പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളെ പോലെതന്നെ കൃഷി ഭൂമിയുടെ ഉടമസ്ഥത ഉന്നതകുലജാതരായ നമ്പൂതിരിമാരുടേയും, നായന്മാരുടേയും അധീനതയിലായിരുന്നു. പാട്ടം പിരിക്കുന്നതിലും കൃഷി ഒഴിപ്പിക്കുന്നതിലും ജന്മിമാരുടെ പീഢനങ്ങള്ക്ക് ഇവിടുത്തെ പാട്ടകൃഷിക്കാര് ഇരായിട്ടുണ്ട്. കൃഷിക്കാര്ക്ക് കൃഷിയില് തുടര്ച്ച എന്നത് ഒരു സ്വപ്നമായി മാറിയിരുന്നു. ഭൂമി ഒഴിപ്പിക്കുന്നതിനെതിരെയുള്ള ചെറുത്ത്നില്പ് ഈ പഞ്ചായത്തിലും ഉണ്ടായിരുന്നു. എന്നാല് ജന്മഭൂമി കൈവശം വച്ച് കൃഷിചെയ്തിരുന്ന ഈഴവ, ഉടയാര് സമുദായക്കാരും വളരെ പുരാതനകാലത്ത് തന്നെ പൊല്പ്പുള്ളി ഗ്രാമത്തില് ഉണ്ടായിരുന്നു എന്നത് ഒരു പ്രത്യേകതയാണ്....

കൂടുതൽ വായിക്കുക